ടാറുമായി പോയ ടോറസ് കച്ചേരി ജംഗ്ഷനിൽ പണിമുടക്കി, പണികിട്ടിയത് യാത്രക്കാർക്ക്

ആറ്റിങ്ങൽ : ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ കൊല്ലം ഭാഗത്തേക്ക് പോയ ടോറസ് ഷാഫ്റ്റ് ഒടിഞ്ഞ് റോഡിൽ പണിമുടക്കി. ഇന്ന് വൈകുന്നേരം 6 അരയോടെയാണ് സംഭവം.

കൊല്ലം ഭാഗത്തേക്ക്‌ ടാറുമായി പോയ ടോറസ് ആണ് വഴിയിലായത്. സംഭവത്തെ തുടർന്ന് മാമം മുതൽ കച്ചേരി ജംഗ്ഷൻ വരെയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ക്രയിൻ എത്തി ടോറസ് ഉയർത്തുകയാണ് ചെയ്തത്. മഴയത്തും ആറ്റിങ്ങൽ പൊലീസ് ഗതാഗത തടസ്സം നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു.