വക്കം ചാരിറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു

വക്കം : വക്കം ചാരിറ്റിയുടെ 2019-20 അധ്യയന വർഷത്തിലേയ്ക്കുള്ള പഠനോപകരണ വിതരണം വക്കം ഗവ: ന്യൂ എൽപി സ്കൂൾ അങ്കണത്തിൽ നടന്നു.വക്കം ചാരിറ്റിയുടെ പ്രസിഡന്റ് അഡ്വ നിതിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ന്യൂഎൽപി സ്കൂളിലെ പൂർവ്വാദ്ധാപകരായ ജീമീല ടീച്ചർ,ബേബി ഗിരിജ,അനസൂയ,ന്യൂ എൽപി സ്കൂൾ എച്ച്.എം അംബികാദേവി, ഗവ: ഏൽപിബി സ്കൂളിലെ എച്ച്.എം വത്സല, എൽപിജി സ്കൂളിലെ എച്ച്.എം കലാകുമാരി, ന്യൂ എൽപി സ്കൂൾ പിടിഎ പ്രസിഡന്റ് സജീവ് എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. തുടർന്ന് വിദ്യാർത്ഥികൾക്ക് പഠന സാമഗ്രിഹകളുടെ വിതരണം നടന്നു. ഒരു അധ്യയന വർഷത്തിലേയ്ക്കുള്ള പരിപൂർണ്ണ ചിലവാണ് വക്കം ചാരിറ്റി വഹിക്കുന്നത്. ചടങ്ങിന് ആനന്ദ് ജി സുരേഷ് സ്വാഗതവും പ്രണവ് പ്രകാശ് നന്ദിയും രേഖപ്പെടുത്തി.