വക്കത്ത് സൗജന്യ വൃക്ഷത്തൈകൾ വിതരണം ചെയ്തു

വക്കം : “പ്രകൃതിയെ സംരക്ഷിയ്ക്കൂ മരങ്ങൾ വച്ച് പിടിപ്പിക്കു” എന്ന ഉദ്ദേശ ലക്ഷ്യത്തോടെ പരിസ്ഥിതിദിനമായ ഇന്ന് രാവിലെ വക്കം ചാരിറ്റി ഓഫീസിൽ ( SN ജംഗ്ഷൻ ) നിന്നും പേര,ആത്തി,വയന,മുള,നെല്ലി,മാതളം എന്നീ വൃക്ഷതൈകൈൾ സൗജന്യമായി വിതരണം ചെയ്തു . ഇന്റർ ഗവണ്മെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേയ്ഞ്ച് (ഐ.പി.സി.സി.) റിപ്പോർട്ട് പ്രകാരം ലോകത്തെ ശരാശരി താപനില ഒന്നര ഡിഗ്രിയിൽ കൂടാതെ പിടിച്ചുനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നുണ്ട്. കൂടുതൽ മരങ്ങൾ വച്ചുപിടിപ്പിച്ചു മാത്രമേ നമുക്ക് പ്രകൃതിയെ സംരക്ഷിക്കാനാകൂ. മരം നടുന്നതിനും പരിപാലിക്കുന്നതിനും നമ്മൾ ഒരോർത്തരും മുന്നോട്ട് വരേണ്ടതാണെന്ന് വക്കം ചാരിറ്റി ഭാരവാഹികൾ പറഞ്ഞു.