‘അന്നവുമായി അർഹരിലേക്ക് ‘- വക്കം ചാരിറ്റിയുടെ ഭക്ഷ്യ- ധാന്യ കിറ്റ് വിതരണം നടന്നു

വക്കം : അന്നം അത് അർഹതപ്പെട്ടവരുടെ കൈകളിൽ നൽകുമ്പോഴാണ് അത് ഒരു പുണ്യമാകുന്നത്. അത്തരം ഒരു പുണ്യപ്രവർത്തനമാണ് കഴിഞ്ഞ ഒന്നര വർഷക്കാലമായി വക്കത്ത് പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ വക്കം ചാരിറ്റി ചെയ്തു വരുന്നത്.എല്ലാ മാസവും നൽകിയ വരുന്ന ഭക്ഷ്യ-ധാന്യ കിറ്റുകൾക്കായി കാത്തിരുന്നവർക്ക്, കോരിച്ചൊരിയുന്ന മഴയെപ്പോലും വകവയ്ക്കാതെ വക്കം ചാരിറ്റി പ്രവർത്തകർ ഭക്ഷ്യ-ധാന്യ കിറ്റുവിതരണം നടത്തി. വക്കം എസ്.എൻ ജംഗ്ഷനിലാണ് വക്കം ചാരിറ്റിയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. വിദേശത്തും സ്വദേശത്തും ജീവിതം നയിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കൂട്ടായ്മയാണ് വക്കം ചാരിറ്റി. എല്ലാ സുഹൃത്തുക്കളുടെയും നിശ്ചിത തുക മാസവരിയും,അഭിദയകാംഷികളുടെ സംഭാവനകളും കൊണ്ടാണ് ചാരിറ്റിയുടെ പ്രവർത്തനം മുന്നോട്ട് പോകുന്നത്. ആവിശ്യ സമയത്ത് സൗജന്യ ചികിൽസാ ക്യാമ്പുകൾ, വിദ്യാർത്ഥികൾക്കുള്ള പഠനസഹായ വിതരണം ,ബോധവൽക്കരണ ക്ലാസ്സുകൾ തുടങ്ങിയ പ്രവർത്തങ്ങളുമായി വക്കം ചാരിറ്റി പ്രദേശത്ത് നിറഞ്ഞു നിൽക്കുന്നു.

ഒരു നേരത്തെ വിശപ്പിന് ഭക്ഷണവും ഇല്ലാത്തവർക്കു അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് മനസ്സിലാക്കി സഹായങ്ങൾ എത്തിച്ചു കൊടുക്കുന്നതിന്റെ ഭാഗമായുള്ള വക്കം ചാരിറ്റിയുടെ ജൂൺ മാസത്തെ ഭക്ഷ്യ-ധാന്യ കിറ്റുവിതരണം നടന്നു. വക്കം ചാരിറ്റി പ്രവർത്തകരായ നിതിൻ, സക്കീർ ,കുശൻ ,ആനന്ദ് എന്നിവർ വിതരണത്തിൽ പങ്കെടുത്തു.