വക്കത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

വക്കം : വക്കം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും പഞ്ചായത്തിന്റെ നിഷ്ക്രിയ ഭരണത്തിൽ പ്രതിഷേധിച്ചു കൊണ്ടും വക്കം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വക്കം ഗ്രാമ പഞ്ചായത്ത് ഓഫീസ് അങ്കണത്തിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കോൺഗ്രസ്സ് വക്കം മണ്ഡലം പ്രസിഡൻറും ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനുമായ എൻ.ബിഷ്ണു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
ഡിസിസി സെക്രട്ടറി വക്കം സുകുമാരൻ ഉദ്ഘാടനം ചെയ്തു.

ഈ സമരം സൂചന മാത്രമാണെന്നും തൊഴിലുറപ്പ് തൊഴിലാളികൾക്കുവേണ്ടി ഏതറ്റം വരെയും സമരം ചെയ്യുമെന്നും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിനു മുന്നിലേക്ക് ഇനി സമരം വ്യാപിപ്പിക്കുമെന്നും മണ്ഡലം പ്രസിഡന്റ് എൻ.ബിഷ്ണു പറഞ്ഞു
ഡിസിസി സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ , ബ്ലോക്ക്‌ പ്രസിഡന്റ് അംബി രാജ ,ബ്ലോക്ക്‌ സെക്രട്ടറി ലജ പതി ,അശോക് കുമാർ ,മണനാക്ക് ഷിഹാബ് ,പഞ്ചായത്ത് മെമ്പർ ഗണേഷ് ,രവീന്ദ്രൻ, ലാലിജ ,അംബിക ,താജുനീസസ ,യൂത്ത് കോൺഗ്രസ്സ് നേതാക്കളായ അരുൺ ,ബിജി ഉണ്ണി ,ചിക്കു സഞ്ജു ലാൽ, ഫൈസൽ ,ഷാൻ
തുടങ്ങിയവർ സംസാരിച്ചു.