വക്കത്ത് റോഡ് കുളമായി : കുളത്തിൽ താറാവും വാഴയും, കോൺഗ്രസ്‌ പ്രതിഷേധം.. 

വക്കം : വക്കത്ത് റോഡ് നന്നാക്കുന്നില്ലെന്ന് ആരോപിച്ച് വാഴ നട്ട് പ്രതിഷേധം. വക്കം പഞ്ചായത്ത് 14ാം വാർഡിൽ മൗലവി ജംഗ്ഷൻ വലിയ പള്ളി റോഡിൽ റോഡ് മുഴുവൻ തകർന്ന് ചെളിക്കുണ്ടായിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം നടന്നത്. വക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡിലെ വെള്ളക്കെട്ടിൽ വാഴ നടുകയും താറാവ് കുഞ്ഞുങ്ങളെ വെള്ളത്തിൽ ഇട്ടും പ്രതിഷേധിച്ചു. കോൺഗ്രസ്റ്റ് മണ്ഡലം പ്രസിഡന്റ് എൻ.ബിഷ്ണു, പഞ്ചായത്ത് മെമ്പർ രവീന്ദ്രൻ ,കോൺഗ്രസ്സ് നേതാക്കളായ സജീബ് ,ഫൈസൽ ,ഷാൻ, അരുൺ പ്രസന്നൻ ,സാബു ,ഷാജി യൂത്ത് കോൺഗ്രസ്സ് ആറ്റിങ്ങൽ അംസംബ്ളി സെക്രട്ടറി ചിക്കു സഞ്ജു ലാൽ തുടങ്ങിയവർ പങ്കെടുത്തു.