വക്കം റൂറൽ ഹെൽത്ത് സെന്ററിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ എംഎൽഎ വിലയിരുത്തി

വക്കം: വക്കം റൂറൽ ഹെൽത്ത് സെൻ്റെറിനായി    ഒരു കോടി പത്ത് ലക്ഷം രൂപ ഫണ്ടിൽ  നവീകരണം നടന്നു വരുന്ന  ഐ പി ബ്ലോക്ക്‌, ക്വാർട്ടേഴ്സ് തുടങ്ങിയവയുടെ  നിർമ്മാണ പുരോഗതി അഡ്വ ബി സത്യൻ എം എൽ എ യുടെ നേതൃത്യത്തിലുള്ള സംഘം വിലയിരുത്തി. അടിസ്ഥാന സൗകര്യങ്ങളുടെ  അപര്യാപ്തത മൂലം  നിരവധി ബുദ്ധിമുട്ടുകളിലായിരുന്നു ഹെൽത്ത് സെന്റർ. എം എൽ എ കൂടി അടങ്ങിയ ആരോഗ്യ, കുടുംബക്ഷേമ സബ്ജറ്റ് കമ്മിറ്റിയിൽ ഹെൽത്ത് സെന്ററുമായി  ബന്ധപ്പെട്ട പ്രശ്നങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ യുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന്  മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ്   1.10 കോടി ചിലവിൽ മെയ്ൻ്റെൻസ് ചെയ്യാൻ തിരുമാനിച്ചത്.നവികരിച്ച കെട്ടിടത്തിൽ കിടക്ക സൗകര്യങ്ങളടക്കം ഒരുക്കി ജൂൺ അവസാനത്തൊടെ കിടത്തി ചികിത്സ പുനരാരംഭിക്കും. ആശുപത്രിയിലെ ഒ.പി ബ്ലോക്ക് പൊളിച്ചുമാറ്റി പുനർ നിർമ്മിക്കുമെന്ന് അഡ്വ.ബി സത്യൻ എം എൽ എ സന്ദർശന വേളയിൽ അറിയിച്ചു.
      ഇതിന് പുറമെ ജീവിത ശൈലി രോഗചികിത്സ പദ്ധതി, വയോജനങ്ങൾക്കായി പാലിയേറ്റിവ് പരിചരണവും കൂടുതൽ ശക്തമാക്കും, ചിറയിൻകീഴ് ബ്ലോക്കിൻ്റെ നിയന്ത്രണത്തിലുള്ള ഈ  സ്ഥാപനത്തിൽ രാവിലെ മുതൽ 3 മണി വരെ മൂന്ന് ഫിസിഷ്യൻ മാരുടെ സേവനവും അതിന് ശേഷം 2 ഡോക്ടർമാരുടെയും സേവനം ലഭ്യമാണ് .മെഡിക്കൽ കോളജ് ൽ നിന്നും ഗ്രാമീണ മേഖലയിൽ ഡോക്ടർമാരെ  പരിശീലനത്തിനായി അയക്കുന്നതും ഇവിടെയാണ്. എം എൽ എ ക്ക് പുറമെ വക്കം പഞ്ചായത്ത് പ്രസിഡന്റ് എസ് വേണുജി, ചിറയിൻകീഴ്ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ,  ബ്ലോക്ക് പഞ്ചായത്തംഗം ഗീതാസുരേഷ്, സി പി ഐ എം വക്കം ലോക്കൽ  സെക്രട്ടറി ഡി അജയകമാർ, മെഡിക്കൽ ഓഫിസർ ഡോ സിജു,പൊതുമരാമത്ത് വകുപ്പ് ഇൻജിനിയർമാർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു