‘നന്മ’യുടെ നന്മയ്ക്ക് 5 വയസ്സ്, വക്കം സ്കൂളിൽ പ്രവേശനോത്സവം ആഘോഷമാക്കി

വക്കം : അഞ്ചാമത് വർഷവും വക്കം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനേത്സവം 1988 എസ്.എസ്.എൽ.സി ബാച്ചായ നന്മയും സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ. സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ഷൈലജാബീഗം ഉദ്ഘാടനം ചെയ്തു. വക്കം VHSE ലെ 1988 SSLC ബാച്ചിന്റെ സൗഹൃദകൂട്ടായമയാണ് നന്മ. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ തരംഗമാകുന്നതിനു മുൻപേ മാതൃകാപരമായ പ്രവർത്തനങ്ങളുമായി നന്മ 1988 ബാച്ച് പ്രവർത്തിച്ച് വരുന്നു. പൂർവ്വവ്യദ്യാർത്ഥി ഗെറ്റ് റ്റുഗതർ എന്ന പതിവ്, കാഴ്ചകളിൽ നിന്നും പുതുമയുള്ള വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു സ്നേഹ കൂട്ടായ്മയാണ് നന്മ.

വിദേശത്തും സ്വദേശത്തുമായി വിവിധ ഇടങ്ങളിൽ ജീവിതം നയിക്കുന്ന സുഹൃത്തുക്കൾ നന്മ എന്ന പ്ലാറ്റ് ഫോമിൽ ഒത്തു കൂടുന്നു. ഒരോത്തരും പ്രതിമാസം ഒരു നിശ്ചിത തുക പഠിച്ച വിദ്യാലത്തിന്റെയും അവിടെത്തെ വിദ്യാർത്ഥികളുടെയും പുരോഗതിക്കായി മാറ്റി വയ്ക്കുന്നു. എല്ലാവരും സ്വമേധയാനൽകുന്ന ആ തുകയിൽ നിന്നും കഴിഞ്ഞ അഞ്ച് വർഷങ്ങായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി നന്മ നിറഞ്ഞു നിൽക്കുന്നു.. ഒരോ വർഷവും സ്കൂൾ പ്രവർത്തനാരംഭ ദിവസം നന്മയുടെ അംഗങ്ങൾ സ്കൂളിൽ ഒത്തുകൂടുന്നു. അറിവ് നൽകി അനുഗ്രഹം ചെരിഞ്ഞ പൂർവ്വാധ്യാപകരെ ക്ഷണിച്ച് ആദരവുകൾ അർപ്പിക്കുന്നു.ഒരോ വർഷവും അമ്പതോളം വിദ്യാർത്ഥികൾക്ക് പഠനേപകരണങ്ങൾ വിതരണം ചെയ്യുന്നു. വർഷാന്ത്യപരീക്ഷകളിൽ ഉന്നത വിജയംനേടിയ വിദ്യാർത്ഥികൾക്ക് ഉപകാരങ്ങൾ നൽകുന്നു. സെലിബ്രറ്റിയ്ക്ക് പകരം പൂർവ്വാദ്ധ്യാപകരെ കൊണ്ടാണ് ഇവ വിതരണം ചെയ്യിപ്പിക്കുന്നത്. കൂടാതെ
സ്കൂൾ അധികൃതരുമായി നിരന്തരം ബന്ധപ്പെടുകയും സ്കൂളിന് അത്യാവിശ്യം വേണ്ട സ്മാർട്ട് ക്ലാസ് റൂം, സ്കൂൾ ആഡിറ്റേറിയത്തിനാവിശ്യമായ സ്റ്റേജ് കർട്ടൺ ,വിദ്യാർത്ഥികൾക്കാവിശ്യമായ കൗൺസിലിംഗ് പോലുള്ള പരിശീലന പരിപാടികൾ,SPC പോലുള്ള മറ്റു പരിപാടികൾക്ക് സാമ്പത്തിക സഹായം നൽകിയും അത്യാവശ്യ സന്ദർഭങ്ങളിൽ സ്കൂളിന്റെ വിവിധ ആവിശ്യങ്ങളുമായി നന്മ 1988 എസ്എസ്എൽസി ബാച്ച് സഹരിച്ച് മുന്നാട്ട് പോകുന്നു.
ഇന്ന് സംഘടിപ്പിച്ച പ്രവേശനോത്സത്തിൽ പിടിഎ പ്രസിഡന്റ് രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വിഎച്ച്എസ്‌ഇ പ്രിൻസിപ്പാൾ സുദർശനൻ സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് വിഎച്ച്എസ്‌ഇയ്ക്കും 100 % വിജയം കൈവരിച്ചതിന് നന്മ നൽകുന്ന മെമേന്റോ ജില്ലാ വൈസ് പ്രസിഡന്റിന്റെ കൈയ്യിൽ നിന്നും വിഎച്ച്എസ്‌ഇ പ്രിൻസിപ്പൽ സന്തോഷ് ഏറ്റുവാങ്ങി. പൂർവ്വ അദ്ധ്യാപകരായ റിട്ട .DEO സി.വി സുരേന്ദ്രൻ സാർ , ശാന്തകുമാരി ടീച്ചർ, രാധാകൃഷ്ണൻ സാർ ,പുഷ്പരാജൻ സാർ , ശ്യാമള ടീച്ചർ തുടങ്ങയവർ പ്ലസ് ടു , വിഎച്ച്എസ്‌ഇ , എസ്എസ്എൽസി (ഫുൾ എ പ്ലസ് ) വിദ്യാർത്ഥികളെ നന്മ 1988ന്റെ മൊമെന്റോ നൽകി ആദരിക്കുകയും, വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.. വിഎച്ച്എസ്‌ഇ പ്രിൻസിപ്പാൾ ശസന്തോഷ് ,അദ്ധ്യാപകൻ ലിജിൻ , വാർഡ് മെമ്പർ ഡി രഘുവരൻ,
നന്മ ഭാരവാഹികളായ സുനിൽ കുമാർ, ഡോ.പ്രീയ എസ് , എന്നിവർ ആശംസ പ്രസംഗം നടത്തി. എച്ച്എസ് ഹെഡ് മിസ്സ് ഷീലാബീഗം കൃതജ്ഞത രേഖപ്പെടുത്തി.