കെ.എസ്.ആർ.ടി.സി ബസ് വളച്ച് ഇറങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു..

വർക്കല : വർക്കല ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിൽ നിന്ന് തന്നെ ബസ് റിവേഴ്‌സ് എടുത്ത് പുറത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ കെഎസ്ആർടിസി ബസ് റോഡിൽ വെച്ചിരുന്ന വീപ്പ ഇടിച്ചിടുന്നു വീഡിയോ വൈറൽ ആകുന്നു. കഴിഞ്ഞ ദിവസം ആറ്റിങ്ങൽ വർക്കല റൂട്ടിൽ ഓടുന്ന ബസിന്റെ വീഡിയോ ആണ് വൈറൽ ആകുന്നത്. ബസ് സ്റ്റാൻഡിന്റെ അകത്തുപോയി വളഞ്ഞു വരേണ്ടതിന് പകരം മത്സരബുദ്ധിയോടെ വെപ്രാളത്തിൽ വളച്ചു പോകാൻ ശ്രമിക്കുന്നതാണ് വിഡിയോയിലുള്ളതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വീപ്പ ഇരുന്ന ഭാഗത്ത് യാത്രക്കാരോ കുട്ടികളോ ആയിരുന്നെങ്കിൽ അപകടം ദുരന്തമകുമായിരുന്നു എന്നും കണ്ടു നിന്നവർ പറയുന്നു.

വർക്കല ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസിക്കും സ്വകാര്യ ബസ്സിനും രണ്ടു തരത്തിലുള്ള നിയമം നടപ്പാക്കി വരുന്നതായി പരാതി. സ്റ്റാൻഡിന്റെ ഉള്ളിൽ പോയി കിടന്ന് യാത്രക്കാരെ കയറ്റാതെ സ്റ്റാൻഡിന്റെ പ്രവേശനകവാടത്തിൽ നിന്ന് യാത്രക്കാരെ കയറ്റിയതിന് ചില സ്വകാര്യ ബസ് ഡ്രൈവർമാരുടെ ലൈസൻസ് പോലീസ് ചോദിച്ചു വാങ്ങിയെന്നും എന്നാൽ കെഎസ്ആർടിസി ബസ്സുകൾ അതേ പ്രവേശനകവാടത്തിൽ നിന്നാണ് യാത്രക്കാരെ കയറ്റുന്നതെന്ന് സ്വകാര്യ ബസ്സുകാർ പോലീസിനോട് പറഞ്ഞപ്പോൾ അതും പൊലീസ് നോക്കുന്നുണ്ടെന്ന് പറഞ്ഞെങ്കിലും ഇതുവരെയും അതിന് വേണ്ട തുടർ നടപടികൾ പോലീസ് കൈക്കൊള്ളുന്നില്ലെന്നും സ്വകാര്യ ബസ് ഡ്രൈവർമാർ പറയുന്നു.

ആറ്റിങ്ങൽ കല്ലമ്പലം വർക്കല റൂട്ടിൽ സ്വകാര്യ ബസ്സും കെഎസ്ആർടിസിയും മത്സര ഓട്ടമാണ് നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. സ്വകാര്യ ബസ്സുകൾക്ക് തൊട്ടു മുന്നിലൂടെ സർവീസ് നടത്താൻ 45 മിനിറ്റ് കൊണ്ട് തീർക്കേണ്ട സർവീസ് കെഎസ്ആർടിസി പല സ്ഥലങ്ങളിലും 10 മിനിറ്റിലധികം പിടിച്ചിട്ട് 1 അര മണിക്കൂറോളം എടുത്താണ് ഒരു സർവീസ് പൂർത്തിയാക്കുന്നതെന്ന് ആരോപണമുണ്ട്. മാത്രമല്ല ഇത് കാരണം സ്വകാര്യ ബസ്സുകൾ പ്രദേശത്ത് ചീറിപ്പായുന്നെന്നും ആക്ഷേപമുണ്ട്. മത്സര ഓട്ടം നടത്തി പൊതുജനങ്ങളുടെ ജീവൻ ബലിയാടാക്കരുതെന്നാണ് യാത്രക്കാരുടെ അഭിപ്രായം.

വീഡിയോ :

കെ.എസ്.ആർ.ടി.സി ബസ് വളച്ച് ഇറങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു.. https://attingalvartha.com/2019/06/varkala-ksrtc-bus/

ആറ്റിങ്ങൽ വാർത്ത – Attingal Vartha ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಜೂನ್ 21, 2019