വർക്കലയിൽ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ…

വെട്ടൂർ : വർക്കലയിൽ അമ്മയെയും മകളെയും വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ റാത്തിക്കൽ മുളകുന്നുവിള വീട്ടിൽ മുഹമ്മദ് അലിയുടെ ഭാര്യ ആമിന( 29), മകൾ നൂറ( ഒന്നര) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് നൂറ് അടി താഴ്ചയുള്ള കിണറ്റിൽ മൃതദേഹങ്ങൾ കണ്ടത്.കിണറിന്റെ ഗ്രില്ല്‌ മേല്‍മൂടി ഇളക്കിയ നിലയിലായിരുന്നു. കുടുംബ പ്രശ്നത്തെ തുടര്‍ന്നുളള ആത്മഹത്യയാണെന്ന്‌ സംശയിക്കുന്നു. ഫയര്‍ഫോഴ്സ്‌ സ്ഥലത്തെത്തിയാണ്‌ മൃതദേഹങ്ങൾ പുറത്തെടുത്തത്‌. ആമിനയുടെ മൃതദേഹം വര്‍ക്കല താലൂക്കാശുപത്രിയിലും കുട്ടിയുടെ മൃതദേഹം പുത്തന്‍ചന്തയിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കയാണ്‌. ആമിനയുടെ ഭര്‍ത്താവ്‌ മുഹമ്മദ്‌ അലി ഖത്തറിലാണ്‌.