വർക്കലയിലെ 2 പ്രധാന വളവുകളിൽ ലയൺസ് ക്ലബ് കോൺവെക്സ് മിറർ സ്ഥാപിച്ചു

വർക്കല: റോഡ് സുരക്ഷ മുൻനിറുത്തി ലയൺസ് ക്ലബ് ഇന്റർനാഷണൽ നടപ്പിലാക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി റോഡ് വളവുകളിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു. വർക്കല ലയൺസ് ക്ലബ് രണ്ട് പ്രധാന വളവുകളിലാണ് മിറർ സ്ഥാപിച്ചത്. പാപനാശം ഹെലിപ്പാട് വളവിൽ നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസും ക്ഷേത്രം റോഡിലെ അഴകത്തു വളവിൽ വർക്കല സബ് ഇൻസ്പെക്ടർ ശ്യാംജിയും ഉദ്ഘാടനം നിർവഹിച്ചു.വർക്കലയുടെ വിവിധ പ്രദേശങ്ങളിലെ റോഡുവളവുകളിൽ ഈ വർഷം 100 മിററുകൾ സ്ഥാപിക്കുമെന്ന് വർക്കല ലയൺസ് ക്ലബ് പ്രസിഡന്റ് എസ്. ജയപ്രകാശ് പറഞ്ഞു.ലയൺസ് ക്ലബ് പ്രസിഡന്റ് കെ.എസ്. ജയപ്രകാശ്, ഡി. സൽഗുണൻ, സി.വി. ഹേമചന്ദ്രൻ, എസ്. പ്രസാദ്, നീനാ ജയപ്രകാശ്, വർക്കല രവികുമാർ, ജയകുമാർ, ഗണേഷ്, സുരേഷ് കുമാർ, രാജേഷ്, കൗൺസിലർമാരായ ഗീതാഹേമചന്ദ്രൻ, സ്വപ്നശേഖർ തുടങ്ങിയവർ പങ്കെടുത്തു.