നായ കുറുകെ ചാടി : നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുത തൂണിലിടിച്ച് യുവാവ് മരിച്ചു

വെട്ടൂർ : വർക്കല വെട്ടൂരിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുത തൂണിലിടിച്ച് യുവാവ് മരിച്ചു. വെട്ടൂർ റാത്തിക്കൽ ഊറ്റുകുഴി റോഡിൽ വയലിൽ വീട്ടിൽ ഫാസിൽ – മൻസീല ദമ്പതികളുടെ മകൻ ഫൈസൽ(25)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11അരയോടെ താഴെവെട്ടൂർ ജംഗ്ഷനിലായിരുന്നു അപകടം.
റാത്തിക്കലിൽ നിന്ന്‌ ബൈക്കിൽ വർക്കല ഭാഗത്തേക്കു പോകുകയായിരുന്നു ഫൈസൽ. തെരുവുനായ കുറുകേ ചാടിയതിനെ തുടർന്ന് ബൈക്ക് വെട്ടിത്തിരിച്ചപ്പോഴാണ് വൈദ്യുത തൂണിലിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം വെട്ടൂർ കേന്ദ്ര ജമാഅത്ത് പള്ളിയിൽ കബറടക്കി.