ജില്ലാ കളക്ടർ വാസുകി 6 മാസത്തെ അവധിയിൽ..

തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകി അവധിയിൽ പ്രവേശിച്ചു. ആറ് മാസത്തേക്കാണ് അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് അ​വ​ധി​യെ​ന്നാണ് വി​ശ​ദീ​ക​ര​ണം. എ​ഡി​എം വി​നോ​ദി​ന് ക​ള​ക്ട​റു​ടെ താ​ത്കാ​ലി​ക ചു​മ​ത​ല നൽകി.

തൻ്റെ ഫേസ്ബുക്കിലൂടെയാണ് വാസുകി ഇക്കാര്യം അറിയിച്ചത്. അ​വ​ധി​ അ​നു​വ​ദി​ച്ച് ന​ൽ​കി​യ സ​ർ​ക്കാ​രി​നോ​ട് ന​ന്ദി​യു​ണ്ടെ​ന്ന് വാ​സു​കി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കുറിച്ചു. കഴിഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ ഏ​റ്റ​വും അ​ത്ഭു​ത​ക​ര​മാ​യ​തും സ​മ്പ​ന്ന​മാ​യ അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള​തു​മാ​ണ്. നി​ങ്ങ​ളു​ടെ സ്നേ​ഹ​വും പി​ന്തു​ണ​യു​മാ​ണ് അ​തി​ന് കാ​ര​ണ​മെ​ന്നും താ​ൻ അ​തി​ന് ക​ട​പ്പെ​ട്ടി​രി​ക്കു​ന്നെ​ന്നും വാസുകി പറഞ്ഞു.‌