വെമ്പായത്ത് ബൈക്ക് ഇടിച്ച് വൃദ്ധ മരിച്ചു, ബൈക്ക് നിർത്താതെ പോയി

വെമ്പായം : വെമ്പായത്ത് ബൈക്ക് ഇടിച്ച് വൃദ്ധ മരിച്ചു. പിരപ്പൻകോട്, വാദ്യാരുകോണം, കാവുവിള വീട്ടിൽ സരസ്വതിയമ്മ (80)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വെമ്പായം കൈരളി ഓഡിറ്റോറിയത്തിന് സമീപം റോഡ് മുറിച്ചു കടക്കവെയാണ് പൾസർ ബൈക്ക് സരസ്വതിയമ്മയെ ഇടിച്ചിട്ട് കടന്നു കളഞ്ഞത്. വെഞ്ഞാറമൂട് പോലീസ് മേൽനടപടി സ്വീകരിച്ചു.