ചിറയിൻകീഴിൽ വിജയപർവ്വം ശില്പശാല

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തും തിരു. മെഡിക്കൽ കോളേജ് മാനസികാരോഗ്യ വിഭാഗവും സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര മാനസികാരോഗ്യ പരിപാടിയായ “സുരക്ഷ”യുടെ ‘സ് കൂൾ മെൻ്റൽ ഹെൽത്ത് പ്രോഗ്രാം’ വിജയപർവ്വം പദ്ധതിയുടെ ശില് പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ സുഭാഷ് ഉദ്ഘാടനം ചെയ് തു. ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ് സൺ സി പി സുലേഖ അദ്ധ്യക്ഷയായി. സുരക്ഷ നോഡൽ ഓഫീസർ ഡോ: നസീർ പദ്ധതി വിശദീകരിച്ചു. പദ്ധതിയുടെ പുതിയ മൊബൈൽ ആപ്പ് പ്രവീൺ അവതരിപ്പിച്ചു. ബ്ലോക്ക് ബി.ഡി.ഒ വിഷ് ണു മോഹൻദേവ് സ്വാഗതവും ജോയിൻ്റ് ബി.ഡി.ഇ രാജീവ് നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ 53 സ് കൂളുകളിലെ പ്രിൻസിപ്പാൾ, പ്രഥമാദ്ധ്യാപകർ എന്നിവർ പങ്കെടുത്തു