ദേശീയ വോളിബോൾ ടൂർണമെന്റിൽ കേരള ടീം കിരീടം നേടി; അഭിമാനമായി ചുള്ളിമാനൂർ സ്വദേശിയും

ചുള്ളിമാനൂർ : അണ്ടർ 21 ദേശീയ വോളിബോൾ ടൂർണമെന്റിൽ കേരള ടീം ഹരിയാനയെ തകർത്തു കിരീടം നേടി.കേരള വോളിബാൾ ടീമിനും അതിൽ അംഗമായ ചുള്ളിമാനൂർ സ്വദേശി കൂടിയായ രാഹുൽ അജി നാടിന് അഭിമാനമായി. ചുള്ളിമാനൂർ പണയം കുന്നിൽ വീട്ടിൽ കെ.എസ്.ഇ.ബി ജീവനകാരനായ അജിയുടെയും അജിതയുടെയും മകനാണ് രാഹുൽ. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI)യിലെ വിദ്യാർത്ഥിയാണ് രാഹുൽ..