മണമ്പൂർ എം.എൽ.എ.പാലത്തിനു അടിയിലുള്ള തോട്ടിൽ അറവുമാലിന്യം തള്ളി

മണമ്പൂർ : മണമ്പൂർ പഞ്ചായത്തിലെ എം.എൽ.എ.പാലത്തിനു അടിയിലുള്ള തോട്ടിൽ പ്ലാസ്റ്റിക് ചാക്കിൽ കെട്ടിയും അല്ലാതെയും അറവുമാലിന്യം തള്ളി. കഴിഞ്ഞ ദിവസം രാത്രിയിലാകാം സംഭവം എന്നാണ് നാട്ടുകാർ പറയുന്നത്. രൂക്ഷമായ ദുർഗന്ധവും രോഗ ഭീതിയുമാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്നത് .

തെരുവുനായ്ക്കൾ മാലിന്യം കടിച്ചു വലിച്ച് മറ്റിടങ്ങളിൽ കൊണ്ടിടുകയും അത് കാക്കയും മറ്റും കൊത്തിവലിച്ച് വീടുകൾക്ക സമീപവും കിണറ്റിലും കൊണ്ടിടുകയും ചെയ്യുന്നു. വ്യാപകമായ ആരോഗ്യ പ്രശ്നനങ്ങൾക്ക് സാധ്യത ഉണ്ടെന്നും നാട്ടുകാർ പറയുന്നു. മുൻപും പ്രദേശങ്ങളിൽ ഇത്തരത്തിൽ മാലിന്യം തള്ളുമ്പോൾ അധികൃതരോട് പരാതിപ്പെട്ടാലും നടപടിയുണ്ടാകാത്തതിനാൽ നാട്ടുകാർ ചേർന്ന് മറവുചെയ്യുമായിരുന്നത്രെ. ഇപ്പോൾ മാലിന്യം കൂടുതലായതിനാലും ദുർഗന്ധം അസഹനീയമായതിനാലും നാട്ടുകാർക്ക് അടുക്കാൻ പോലും കഴിയുന്നില്ല. ഇതിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.