സംസ്ഥാന കഥാ ശില്പശാലയ്ക്ക് ശനിയാഴ്ച തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തില്‍ തുടക്കമാകും

പുരോഗമന കലാസാഹിത്യ സംഘവും മുണ്ടശ്ശേരി ഫൗണ്ടേഷനും തോന്നയ്ക്കല്‍ ആശാന്‍ സ്മാരകവും സംയുക്തമായി സംഘടിപ്പിക്കുന്ന കഥാ ശില്പശാല ജൂലൈ 13,14 തീയതികളില്‍ നടക്കും .ശനി രാവിലെ 9ന് വി.മധുസൂദനന്‍ നായരുടെ അധ്യക്ഷതയില്‍ അശോകന്‍ ചരുവില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.ഏഴാച്ചേരി രാമചന്ദ്രന്‍,വി.എന്‍.മുരളി എന്നിവര്‍ സംസാരിക്കും.11.30ന് കഥയുടെ സൂക്ഷ്മ രാഷ്ട്രീയം-കെ.എസ്.രവികുമാര്‍ 1.30ന് പുതിയ കാലം പുതിയ കഥ-അയ്മനംജോണ്‍,ടി.ബി.ലാല്‍,രാഹുല്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കുന്നു.3ന് ഫ്ലാഷ് ഫിക്ഷന്‍ രചനകളുടെ മലയാള സാധ്യത.എം.രാജീവ്കുമാര്‍,സുനില്‍.സി.ഇ,എസ്.ആര്‍.ലാല്‍ എന്നിവര്‍ പങ്കെടുക്കുന്നു.4ന് കഥ-പ്രദേശം-ഭാഷ.മോഡറേറ്റര്‍-എം.എ.സിദ്ദീഖ് 5ന് പ്രഭാഷണം ഡോ.പി.കെ.രാജശേഖരന്‍.6ന് ക്യാമ്പംഗങ്ങളുടെ കഥ അവതരണം.

ജൂലൈ 14 ഞായര്‍
രാവിലെ 9ന് കെ.ഇ.എന്നിന്‍റെ പ്രഭാഷണം
10ന് കഥ-ഭാവന-സാങ്കേതിക വിദ്യ.സി.അശോകന്‍ ,വിനു എബ്രഹാം തുടങ്ങിയവര്‍.11.15ന് പുതിയ കഥ-പുതിയ വായന.
11.45ന്കഥ-നൈതികത-രാഷ്ട്രീയം.1.30ന് പ്രഭാഷണം .പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെ ശബ്ദം.
2.15ന് കഥയെഴുത്തിലെ സ്തീ.
3ന് സമാപനം.ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി എംഎൽഎ.