സംസ്ഥാന വ്യാപകമായി നാളെ(ജൂലൈ 2) എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്

സംസ്ഥാന വ്യാപകമായി നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ് ആചരിക്കും. ഖാദർ കമ്മറ്റി റിപ്പോർട്ടിനെതിരേ എബിവിപി സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തിയ മാർച്ചിനിടെ സംഘർഷം ഉണ്ടായ സാഹചര്യത്തിലാണ് എബിവിപി വിദ്യാഭ്യാസ ബന്ദ് നടത്തുന്നത് . പോലീസും എബിവിപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.പോലീസ് ബാരിക്കേഡ് തകർത്ത് അകത്തുകടക്കാൻ ശ്രമിച്ച എബിവിപി പ്രവർത്തകരെ പോലീസ് ലാത്തിയും ജലപീരങ്കി ഉപയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു.

കേരളത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണിത്. ഡോ. എംഎ ഖാദർ അധ്യക്ഷനായുള്ള ഒരു മൂന്നംഗ വിദഗ്ധസമിതിയാണിത്. ജി. ജ്യോതിചൂഢൻ (നിയമവകുപ്പിൽ നിന്നും റിട്ടയർ ചെയ്ത സ്പെഷ്യൽ സെക്രട്ടറി), ഡോ. സി. രാമകൃഷ്ണൻ എന്നിവരാണ് മറ്റംഗങ്ങൾ. ഖാദർ സമിതിയെ നിയോഗിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 2018 മാർച്ച് മാസത്തിലെ ഉത്തരവ് പറയുന്നതു പ്രകാരം 2009ലെ വിദ്യാഭ്യാസം അവകാശനിയമം സംസ്ഥാനത്ത് നടപ്പിൽ വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിയുടെ ചുമതല.