ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ വേതനം അതതു സംസ്ഥാനങ്ങളിലെ മിനിമം കൂലിക്കു തുല്യമായി നിശ്ചയിക്കണമെന്ന്‌ അടൂര്‍ പ്രകാശ്‌ എം.പി ലോക്സഭയില്‍

ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ വേതനം അതതു സംസ്ഥാനങ്ങളിലെ മിനിമം കൂലിക്കു
തുല്യമായി നിശ്ചയിക്കണമെന്ന്‌ അടൂര്‍ പ്രകാശ്‌ എം.പി ലോക്സഭയില്‍ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു. ഗ്രാമവികസന മന്ത്രാലയം ഈ വര്‍ഷം തൊഴിലുറപ്പ്‌ പദ്ധതിയില്‍ കൂലി പുതുക്കി
നിശ്ചയിച്ചെങ്കിലും വര്‍ദ്ധന നാമമാത്രമായിരുന്നു.
1 രൂപ മുതല്‍ 17 രൂപ വരെയുള്ള വര്‍ദ്ധനയാണ്‌ വിവിധ സംസ്ഥാനങ്ങളിലുണ്ടായത്‌. പദ്ധതിയെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന്‌ തൊഴിലാളികളോട്‌ തികഞ്ഞ അനീതിയാണ്‌ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്‌. ഗ്രാമീണമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്‌ അങ്ങേയറ്റം സഹായകരമായ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന്‌ സര്‍ക്കാരിന്റെ അടിയന്തിര നടപടിയുണ്ടാവണമെന്ന്‌ അടൂര്‍ പ്രകാശ്‌ ആവശ്യപ്പെട്ടു.