അഞ്ചുതെങ്ങിൽ മത്സ്യത്തൊഴിലാളി വള്ളം മറിഞ്ഞ് മരിച്ചു

ചിറയിൻകീഴ് : അഞ്ചുതെങ്ങ് ജംഗ്ഷനിൽ നിന്നും മത്സ്യബന്ധനത്തിനു പോയ മത്സ്യതൊഴിലാളി വള്ളം മറിഞ്ഞു മരിച്ചു. അഞ്ചുതെങ്ങ് വാടയിൽ വീട്ടിൽ പരേതനായ സൂസമിഖേലിൻ്റെയും ഫെബ്രോണിയുടെയും മകൻ ആസ്ക്കർ (51) ആണ് മരിച്ചത്. സ്വന്തം വള്ളത്തിൽ ബിജു, അമൽരാജ്, സച്ചിൻ, നോബിൾ ,രാജു എന്നിവരുമൊന്നിച്ചാണ് മത്സ്യം പിടിക്കുവാൻ പോയത്. പോകുന്ന വഴി മദ്ധ്യേ വള്ളം മറിഞ്ഞ് ആസ്ക്കറും മറ്റുള്ളവരും കടലിൽ വീണു. തുടർന്ന് ആസ്ക്കറിനെ കാണാതാകുകയായിരുന്നു. ഇവർ കടലിലേക്ക് വീണത് കുറച്ചകലെ മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന വള്ളങ്ങളിൽ ഉണ്ടായിരുന്നവർ കാണുകയും അവർ എത്തി രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയുമായിരുന്നു. എന്നാൽ ആസ്ക്കറിനെ കണ്ടെത്താനായില്ല. ആസ്കർ ശക്തമായ തിരയിൽ കരയ്ക്കടിഞ്ഞു. ആസ്ക്കറിനെ ഉടൻ തന്നെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനു ശേഷം അഞ്ചുതെങ്ങ് സെൻ്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്തു.
ഭാര്യ: റീത്ത.
മക്കൾ: സാജൻ, ശാലിനി, ജയ.