ഇസ്രായേലിൽ കൊല്ലപ്പെട്ട അഞ്ചുതെങ്ങ് സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തും

അഞ്ചുതെങ്ങ് : താമസസ്ഥലത്തെ തർക്കത്തിൽ സഹമുറിയന്റെ കുത്തേറ്റു മരിച്ച അഞ്ചുതെങ്ങ് സ്വദേശി ജറോം ആർതർ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.

മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ഇന്ന് വൈകിട്ടൊടോ നാട്ടിലേക്ക് കയറ്റിവിടുമെന്ന അറിയിപ്പാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. നാളെ രാത്രിയോടെ മൃതദേഹം നാട്ടിലെ ബന്ധുക്കൾക്ക് കൈമാറും.

കഴിഞ്ഞ ജൂൺ 8 നാണ്
ഇസ്രായേലിലെ താമസസ്ഥലത്ത് ഉണ്ടായ വാക്കുതർക്കങ്ങളുടെ പേരിലുണ്ടായ സംഘർഷത്തിൽ അഞ്ചുതെങ്ങ് സ്വദേശിയായ ജെറോം കൊല്ലപ്പെടുന്നത്. തുടർന്ന് ഇസ്രായേൽ പോലീസ് അന്ന്വേഷം ആരംഭിക്കുകയും, നടപടി ക്രമങ്ങൾക്കായി മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുകയുമായിരുന്നു.

തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കുവാൻ ബന്ധുക്കൾ ബിജെപി NRI സെല്ലിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന് കൺവീനർ ഹരികുമാർ, ജിൻസി ബിനോയ് അഞ്ചുതെങ്ങ് സജൻ, ഉദയസിംഹൻ തുടങ്ങിയവർ വിഷയത്തിലിടപെടുകയും കേന്ദ്ര പ്രവാസി കാര്യ സഹമന്തി വി മുരളീധരനെ നേരിൽ കണ്ടു അഭ്യർത്ഥന നടത്തുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ പ്രവാസീകാര്യ വകുപ്പിന്റെ എല്ലാവിധ സഹകരണങ്ങളും അദ്ദേഹംΛ ഉറപ്പുനൽകയും ചെയ്തിരുന്നു.

ഇന്ന് വൈകിട്ടോടെ മൃതദേഹവുമായി പുറപ്പെടുന്ന വിമാനം നാളെ രാത്രി 10 മണിയോടെ തിരുവനതപുരത്തെത്തുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.