മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ബ്ലോക്ക് തല ഉദ്ഘാടനം

ആര്യനാട്: ആര്യനാട് ഗ്രാമ പഞ്ചായത്തിന്റെയും ഹോമിയോപ്പൊതി വകുപ്പിന്റെയും വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ആര്യനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ വെള്ളനാട് ബ്ലോക്ക് തല ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും കെ.എസ്.ശബരീനാഥൻ.എം.എൽ.എ നിർവഹിച്ചു.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സി.എസ്. പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി.ട്രൈബൽ മേഖലകളിൽ ഹോമിയോപൊതി ചികിത്സ ലഭ്യമാക്കുന്ന മൊബൈൽ യൂണിറ്രിന്റെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു.ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാമിലാബീഗം,ബ്ലോക്ക് പഞ്ചാത്തംഗങ്ങളായ ജെ. വേലപ്പൻ,പ്രസന്നകുമാരി, ആര്യനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ,ഗ്രാമ പഞ്ചായത്തംഗങ്ങളായ എസ്.ഗിരിജകുമാരി,അജിത,അനിൽകുമാർ, കിഷോർ,ശ്രീജ,ആര്യനാട് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ജയ.എം. ഡേവിഡ്, ഡോ.എ.എസ്. ദീപ, വി.കെ. രഘു എന്നിവർ സംസാരിച്ചു.