ആറ്റിങ്ങൽ നഗരസഭയുടെ അറിയിപ്പ് : പ്ലാസ്റ്റിക് കത്തിക്കുന്നത് ശിക്ഷാർഹം, അറിയിപ്പ് നൽകുന്നവർക്ക് പാരിതോഷികം

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് റൂൾ ‘2016 Notification – GSR 320(E) Public waste management amendment 27.03.2018’ പ്രകാരം പ്ലാസ്റ്റിക് കത്തിക്കുന്നത് ശിക്ഷാർഹവും, പിഴ ഈടാക്കാവുന്നതുമാണ്. ഹോട്ടലുകളും കച്ചവടസ്ഥാപനങ്ങളും വ്യക്തികളും പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ പ്ലാസ്റ്റിക് കത്തിക്കുന്നത് ഒഴിവാക്കണമെന്ന് നഗരസഭ അറിയിച്ചു. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ പ്ലാസ്റ്റിക് കത്തിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നവർ നഗരസഭയെ അറിയിച്ചാൽ അറിയിക്കുന്നയാളിന് തക്കതായ പാരിതോഷികം നൽകുമെന്നും അറിയിച്ചു.