ആറ്റിങ്ങലിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭയും കൃഷിഭവനും ചേർന്ന് നഗരസഭാ അങ്കണത്തിൽ ഞാറ്റുവേലചന്ത സംഘടിപ്പിച്ചു . നഗരസഭാ പരിധിയിലുള്ള കർഷകർ ഉത്പാദിപ്പിച്ച ഉല്പാദനോപാധികളും ഉത്പന്നങ്ങളും , മറ്റ് നടീൽ വസ്തുക്കളും പ്രദർശനത്തിനും വിൽപ്പനക്കുമായി എത്തിച്ചു . വിവിധ തരം ജൈവകീടനാശിനികൾ, കുമിൾ നാശിനികൾ, കാർഷികോപകരണങ്ങൾ എന്നിവയും വിൽപ്പനക്ക് എത്തി . ഞാറ്റുവേലചന്തയുടെ ഉദ്‌ഘാടനം നഗരസഭാ ചെയർമാൻ എം.പ്രദീപ് നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.നൗഷാദ്, കൃഷി ഓഫീസർ എസ്.പുരുഷോത്തമൻ, കൗൺസിലർമാരായ ജി.തുളസീധരൻപിള്ള, സി .ആർ ഗായത്രിദേവി, ഫീൽഡ് അസിസ്റ്റന്റ്മാരായ നിമ്മി, ലിജ എന്നിവർ പങ്കെടുത്തു .