ഇരു വൃക്കകളും തകരാറിലായ യുവാവിന് സൗഹൃദ കൂട്ടായ്മയുടെ കൈത്താങ്ങ്

ആറ്റിങ്ങൽ: ഇരുവൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ആറ്റിങ്ങൽ അവനവഞ്ചേരി ടോൾമുക്ക് നെടുംപറമ്പ് അയ്യരുവിള വീട്ടിൽ വിഷ്ണു(31)വിന്റെ ചികിത്സയ്ക്കായി ബിനോജ് ശ്രീയുടെ നേതൃത്വത്തിൽ കുവൈറ്റ് ടോൾ വാട്സ്ആപ്പ് ഗ്രൂപ്പും പൂവണത്തുംമൂട് ബാല ജ്യോതി കുട്ടികളുടെ കൂട്ടായ്മയും, സുമനസ്സുകളും സംയുക്തമായി സ്വരൂപിച്ച 325000/- രൂപ വിഷ്ണുവിന്റെ ഭവനത്തിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് വിഷ്ണുവിന്റെ മാതാപിതാക്കൾക്ക് ഇൻസ്പെക്ടർ ഓഫ് പോലീസ് എം.അനിൽകുമാർ കൈമാറി. കൃഷ്ണൻകുട്ടി, മോഹനൻ, നിഷാന്ത്, പൂവണത്തുംമൂട് മണികണ്ഠൻ,ബാലജ്യോതി കുട്ടികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.കുവൈറ്റ് വാട്സ്ആപ്പ് ഗ്രൂപ്പ് ഇതിനുമുമ്പും ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ബാലജ്യോതിയുടെ യുടെ ജീവകാരുണ്യ പദ്ധതിയായ കാരുണ്യ തീർത്ഥത്തിന്റെ 39-ാംമത്തെയും, ബാലജ്യോതിയും കുവൈറ്റ് ടോൾ ഗ്രൂപ്പും സംയുക്തമായി നൽകുന്ന 3 മത്തെയും സഹായ വിതരണം ആണ് വിഷ്ണുവിന് നൽകിയത്. ധനസമാഹരണത്തിന് പ്രവാസികളായ വിനോദ്, മനോജ്, ടോൾമുക്ക് ഭജനമഠം സുഹൃത്തുക്കൾ തുടങ്ങിയവർ നേതൃത്വം നൽകി. ആദ്യഘട്ട സഹായധനമാണ് വിഷ്ണുവിന് ഇപ്പോൾ നൽകുന്നതെന്നും തുടർന്നും സഹായധനം സ്വരുപിച്ച് നൽകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.