യുറീക്കയുടെ അമ്പതാം വാർഷികം :അഴൂരിലെ സ്കൂളുകളിൽ യുറീക്ക സ്പോൺസർ ചെയ്തു

അഴൂർ :കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശാസ്ത്ര പ്രസിദ്ധീകരണമായ യുറീക്കയുടെ അമ്പതാം വർഷികത്തോട് അനുബന്ധിച്ചു ശാസ്ത്ര സാഹിത്യ പരിഷത്ത് പെരുങ്ങുഴി യൂണിറ്റ് അഴൂർ പഞ്ചായത്തു പരിധിയിലുള്ള എല്ലാ സ്കൂളുകളിലും ഒരു വർഷത്തേക്ക് യുറീക്ക,ശാസ്ത്ര കേരളം എന്നീ മാസികകൾ സ്പോൺസർ ചെയ്യും. വെയിലൂർ ഗവ. ഹൈസ് കൂളിൽ മാസികകൾ സ് പോൺസർ ചെയ് തുകൊണ്ട് പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ് കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ ഹെഡ് മിസ് ട്രസ് ലത ടീച്ചറും കുട്ടികളും ചേർന്നു യുറീക്ക,ശാസ്ത്രകേരളം എന്നിവ പരിഷത്ത് യൂണിറ്റ് സെക്രട്ടറി തങ്കരാജ്, ജോയിൻ്റ് സെക്രട്ടറി രാജേഷ് എന്നിവരിൽ നിന്നും ഏറ്റുവാങ്ങി.