Search
Close this search box.

സ്കൂളിന് മുന്നിൽ ബൈക്ക് അഭ്യാസം : അഞ്ചംഗ സംഘം പിടിയിൽ

eiE32OY36176

വിളവൂർക്കൽ: സ്കൂളിനു മുന്നിൽ പെൺകുട്ടികളെ ശല്യം ചെയ്യുന്നതരത്തിൽ ബൈക്കോടിച്ച അഞ്ചംഗ സംഘത്തെ മലയിൻകീഴ് പോലീസ്‌ പിടികൂടി. ചന്തു(19-പൊറ്റയിൽ), ബിപിൻ ബിജു(18-കൊറ്റംപള്ളി), സുധീഷ്(19-മലയം), സൂരജ്(20-തെങ്ങത്താംകോട്), വിശാഖ്(21-പ്ടാരം) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

വിളവൂർക്കൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ വിട്ട സമയത്തായിരുന്നു സംഘത്തിന്റെ അഭ്യാസം. മലയിൻകീഴ് എസ്.ഐ. ബി.വി.സൈജുവിന്റെ നേതൃത്വത്തിൽ പരിശോധനയ്ക്കിടയിൽ പിടികൂടിയവർക്ക് ലൈസൻസില്ലെന്നും ഇവർ ഓടിച്ചിരുന്ന വാഹനത്തിൽ കൃത്യമായ നമ്പർ പ്രദർശിപ്പിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!