വിവാഹ വേദിയിൽ നവവധൂവരന്മാർ ബിജെപിയിൽ ചേർന്നു

ആര്യനാട് : വിവാഹവേദിയിൽ വെച്ച് നവവരനും വധുവും ബി.ജെ.പി യിൽ ചേർന്നു. വിതുര ചെറ്റച്ചൽ സ്വദേശിയായ വിജേഷും ആര്യനാട് പറണ്ടോട് സ്വദേശിനിയായ കാർത്തികയുമാണ് ഞായറാഴ്ച ആര്യനാട് വലിയകലുങ്ക് ബി.എസ് ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങിൽ വെച്ച് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി.അരുവിക്കര നിയോജകമണ്ഡലം പ്രസിഡൻറ് മുളയറ രതീഷ്, ജനറൽ സെക്രട്ടറിമാരായ ജ്യോതികുമാർ, എം. വി. രഞ്ജിത്ത്, ബി. ജെ. പി. സംസ്ഥാന സമിതി അംഗം പ്രീതാ ശ്രീകുമാർ, ബി. ജെ. പി. കുറ്റിച്ചൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ബിനിൽ കുമാർ, കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് അംഗം കൃഷ്ണകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.