Search
Close this search box.

കാര്‍ തടഞ്ഞ്‌ യുവാക്കളെ മർദിച്ച് സ്വർണ്ണം കവര്‍ന്നു:  മുഖ്യ പ്രതി പിടിയിൽ 

eiO8J6D70308

തിരുവനന്തപുരം: ജോലി കഴിഞ്ഞ്‌ വീട്ടിലെക്ക്‌ പോയ തമിഴ്‌നാട്‌ സ്വദേശികളെ ആക്രിച്ച്‌ സ്വര്‍ണ്ണമാലയും, പണവും,മൊബൈല്‍ ഫോണും പിടിച്ചുപറിച്ച കേസിലെ പ്രധാന പ്രതിയെ സിറ്റി ഷാഡോ പോലീസ്‌
പിടികൂടി.നേമം പൊന്നു മംഗലം,ഹസീന മന്‍സിലില്‍ ഷാജി എന്നു വിളിക്കുന്ന ഷാജി (36)യെയാണ്‌ തിരുവല്ലം പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌.കവർച്ചക്ക്‌ ഇയാളുടെ കുടെയുണ്ടായിരുന്ന സ്ത്രീയും പുരുഷനും നേരത്തെ പിടിയിലായിരുന്നു.കഴിഞ്ഞ മെയ്‌ മാസത്തിലാണ്‌ സംഭവം വേളിയിലുള്ള ജോലി കഴിഞ്ഞ്‌ കുലശേഖരത്തേക്ക്‌ പോയ തമിഴ്‌നാട്‌ സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച കാര്‍ തിരുവല്ലം വണ്ടിത്തടം ഭാഗത്ത്‌ തടഞ്ഞു ഷാജിയും കൂട്ടാളികളും ഇവരെ ആക്രമിച്ച്‌ സ്വര്‍ണ്ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും പണവും കവര്‍ന്നത്‌.വണ്ടിത്തടം കുരിശടി ടാഗത്ത്‌ വെച്ച്‌ സ്ത്രീയൂള്‍പ്പെടുന്ന സംഘവും പിന്നാലെ ബൈക്കിലെത്തിയവരും ചേര്‍ന്ന്‌ കാറിനെ തടഞ്ഞ്‌ കാറിലൂണ്ടായിരുന്ന യുവാക്കളെ മർദിച്ച്‌ രണ്ടേകാല്‍ പവന്‍ വരുന്ന സ്വര്‍ണ്ണമാലയം മൊബൈലുകളും കവരുകയായിരുന്നു. സംഭവം നടന്നയുടന്‍ പോലീസ്‌ നടത്തിയ ഊര്‍ജ്ജിതാന്വേഷണത്തില്‍ പാലപ്പൂര് വാടകയ്ക്ക്‌ താമസിക്കുന്ന അഞ്ചുതെങ്ങ്‌ സ്വദേശി ഉഷയെയും ഇവര്‍ക്കൊപ്പം താമസിക്കുന്ന പുന്തുറ സ്വദേശി മുഹമ്മദ്‌ ഇജാസ്‌ എന്നയാളെയും പിടികൂടിയിരുന്നു. എന്നാല്‍ സംഘത്തലവനായ ഷാജിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. വിവിധ ജില്ലകളില്‍ മാറി മാറി ഷാഡോ പോലീസ്‌ നടത്തിയ അനേഷണത്തിൽ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ അന്വേഷണത്തില്‍ വലയിലാകുകയായിരുന്നു. സിറ്റി പോലീസ്‌ കമ്മീഷണര്‍ ഐ.ജി ദിനേന്ദ്ര കശ്യപ്‌ ഡി.സി.പി ആര്‍.ആദിത്യ,സ്പെഷ്യല്‍ ബ്രാഞ്ച്‌ എ.സി.പ്രമോദ്‌ കുമാര്‍,കണ്‍ട്രോള്‍ റും ഏ.സി ശിവസുതന്‍ ചിള്ള,തിരുവല്ലം എസ്‌.എച്ച്‌.സജികുമാര്‍,എസ്‌.ഐ സമ്പത്ത്‌,ഷാഡോ എ.എസ്‌.ഐമാരായ യശോധരന്‍,ഷാഡോ
ടീമാംഗങ്ങള്‍ എന്നിവരാണ്‌ അന്വേഷണത്തിനും അറസ്‌റ്റിനും ഉണ്ടായിരുന്നത്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!