ചെല്ലഞ്ചി പാലം ഉദ്ഘാടനം : സ്വാഗത സംഘം രൂപീകരിച്ചു

ചെല്ലഞ്ചി പാലത്തിന്റെ ഉദ്ഘാടനം 25/7/2019ന് വൈകുന്നേരം 5 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രിജി.സുധാകരൻ നിർവ്വഹിക്കും.

ഇന്ന് വൈകുന്നേരം ചെല്ലഞ്ചി
എൽ.പി.സ്കൂളിൽ വച്ച്
സ്വാഗതസംഘം രൂപീകരിച്ചു. നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് ദീപാ സുരേഷിന്റെ
അധ്യക്ഷതയിൽ ചേർന്ന യോഗം
അഡ്വ.ഡി.കെ.മുരളി എം എൽ എ
ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ പ്രസാദ് ജി.ആർ സ്വാഗതം പറഞ്ഞു. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
കെ.ശാന്തകുമാർ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റ്റി.എസ് ബാജിലാൽ, CPI(M) ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.എസ് ഷാബി
തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ ജയപ്രകാശ്
നന്ദി രേഖപ്പെടുത്തി.

സ്വാഗത സംഘം ഭാരവാഹികൾ

ചെയർമാൻ.കെ.ശാന്തകുമാർ
പ്രസിഡന്റ് കല്ലറ ഗ്രാമപഞ്ചായത്ത്
ജനറൽ കൺവീനർ.
ശ്രീമതി.ദീപാ സുരേഷ്
നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
കൺവീനർ. ശ്രീ.പ്രസാദ് GR
വാർഡ് മെമ്പർ
30 അംഗങ്ങൾ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു.