ചെമ്മരുതിയിൽ 8 ഏക്കർ തരിശ് ഭൂമിയിൽ ജൈവ പച്ചക്കറി കൃഷി

ചെമ്മരുതി : ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ സംയോജിത കൃഷി പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തരിശായി കിടക്കുന്ന 8 ഏക്കർ പ്രദേശത്ത് ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം. പഞ്ചായത്തിലെ ജനങ്ങൾക്ക് ഓണത്തിന് ആവശ്യമായ ജൈവ പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കർഷകർ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ ന്യായ വിലയ്ക്ക് ചെമ്മരുതി സർവീസ് സഹകരണ ബാങ്ക് വാങ്ങി വിൽപ്പന നടത്തും.

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ വണ്ടിപ്പുര പാടശേഖരത്തിൽ നടന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബി.പി മുരളി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എച്ച് സലിം അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ ജയസിംഹൻ, അരുണ എസ്‌.ലാൽ, ചെമ്മരുതി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് റ്റി. രാധാകൃഷ്ണൻ, എസ്.രാജീവ്, വർക്കല സുനിൽ, ജി എസ് സുനിൽ, ജനാർദ്ദനക്കുറുപ്പ്, ശ്രീലേഖ കുറുപ്പ്, സുഭാഷ്, ശ്രീലത, കൃഷിഓഫീസർ പ്രീതി എന്നിവർ പങ്കെടുത്തു.