ചുള്ളിമാനൂരിൽ ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു.

ചുള്ളിമാനൂർ : ചുള്ളിമാനൂരിൽ ബൈക്ക് ഇടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു. പൂങ്കാവനം ലക്ഷ്മി വിലാസത്തിൽ വിക്ടർ ബാബു (62)ആണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം 7.15 ന് ചുള്ളിമാനൂർ ജംഗ്ഷനിൽ വെച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ബാബു സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലാണ്.പോസ്റ്റ്‌ മോർട്ടത്തിന് ശേഷം വീട്ടിൽ എത്തിക്കുന്ന മൃതദേഹം രണ്ട് മണിയോട് കൂടി ചുള്ളിമാനൂർ തിരു:ഹൃദയ ദേവാലയത്തിൽ അടക്കം ചെയ്യും.
ഭാര്യ: പുഷ്പകുമാരി

മക്കൾ: സുനില വിക്ടർ, സാജൻ വിക്ടർ