ഇടവ മാന്തറ എംവിഎൽപിഎസ്സിൽ മികവുത്സവം

ഇടവ: പൂട്ടിപ്പോകലിന്റെ വക്കിൽ നിന്ന ഇടവ മാന്തറ എം.വി.എൽ.പിഎസ് ഇന്ന് മികവിന്റെ കേന്ദ്രമായി ഉയരുകയാണ്. 2015ൽ ഒരൊറ്റ കുട്ടി മാത്രം ഉണ്ടായിരുന്ന സ്കൂളിൽ ഇന്ന് വിദ്യാർത്ഥികളും കൂടി ഒപ്പം സൗകര്യവും. പൂർവവിദ്യാർത്ഥി സിദ്ദിഖിന്റെ സഹായത്തോടെ പുതുക്കിപ്പണിഞ്ഞ സ്കൂൾ കെട്ടിടങ്ങളുടെയും, മൈക്ക് സെറ്റ്, നാലാം ക്ലാസ് കഴിഞ്ഞ് പോകുന്ന വിദ്യാർത്ഥികൾക്കുള്ള സൈക്കിൾ വിതരണത്തിന്റെയും ഉദ്ഘാടനം വർക്കല എംഎൽഎ അഡ്വ വി. ജോയ് നിർവഹിച്ചു. ഇടവ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഹർഷദ് സാബു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സിദ്ദിഖിനെ ആദരിച്ചു. 4ആം ക്ലാസ് കഴിഞ്ഞു പോകുന്ന എല്ലാ വിദ്യാർത്ഥികൾക്കും സൈക്കിൾ നൽകി. ചടങ്ങിൽ മുൻ എംഎൽഎ വർക്കല കഹാർ,  രാഷ്ട്രീയ സാമൂഹിക നേതാക്കൾ, പഞ്ചായത്ത്‌ ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.