ഇടവ എം.ആർ.എം.കെ.എം.എച്ച്.എസ് എസിൽ പച്ചക്കറി കൃഷി ആരംഭിച്ചു

ഇടവ : ഇടവ എം.ആർ.എം.കെ.എം.എച്ച്.എസ് എസിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കേഡറ്റുകളുടെ നേതൃത്വത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തോടെ പച്ചക്കറി കൃഷി ആരംഭിച്ചു. ഇടവ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചിരിക്കുന്ന പദ്ധതി കൃഷി ഓഫീസർ സോണിയ ഉദ്ഘാടനം ചെയ്തു. കുട്ടികൾ ക്കായി കൃഷി ബോധ വത്കരണ ക്ലാസ്സ്‌ നടത്തി. അസിസ്റ്റന്റ് കൃഷി ഓഫീസർ സുരേഷ്, അധ്യാപകരായ അബ്ദുൽ ജലീൽ, രാജീവ്‌, ജയശ്രീ, സുനിൽ ഷാ, പ്രമോദ്, ഹുദ എന്നിവർ സംസാരിച്ചു