ഇലകമൺ ഗ്രാമപഞ്ചായത്തിൽ ഭരണ സ്തംഭനവും അഴിമതിയും ആരോപിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

ഇലകമൺ: ഇലകമൺ ഗ്രാമപഞ്ചായത്തിൽ ഭരണ സ്തംഭനവും അഴിമതിയും ആരോപിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. ഇന്ന് രാവിലെയാണ് പ്രതിഷേധം നടന്നത്. മുൻ എംഎൽഎ വർക്കല കഹാർ ധർണ ഉദ്ഘാടനം ചെയ്തു.

കർഷകർക്കും കുടുംബശ്രീയ്ക്കും അനുവദിച്ച കോടിക്കണക്കിനു രൂപ പഞ്ചായത്ത്‌ ഭരണ സമിതി അടിച്ചു മാറ്റിയെന്നും കുടിവെള്ള മുടക്കിയും തെരുവ് വിളക്ക് കത്തിക്കാതെ പ്രദേശം ഇരുട്ടിലാക്കിയെന്നും ആരോപിച്ച് പഞ്ചായത്തിന്റെ ഭരണ സംഭാനത്തിനെതിരെയാണ് കോൺഗ്രസ്‌ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രമുഖ കോൺഗ്രസ്‌ നേതാക്കൾ മാർച്ചിലും പ്രതിഷേധത്തിലും പങ്കെടുത്തു.