വർക്കല ഇലകമണിൽ പഴകിയ മത്സ്യം പിടികൂടി

ഇലകമൺ: ഇലകമൺ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യം പിടികൂടി. ഹരിഹരപുരം, കെടാകുളം എന്നിവിടങ്ങളിൽ നിന്നാണ് മത്സ്യങ്ങൾ പിടികൂടി നശിപ്പിച്ചത്. മത്സ്യവില്പന കേന്ദ്രങ്ങൾ, ഹോട്ടലുകൾ, ബേക്കറികൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. കൂടാതെ വൃത്തിഹീനമായ സാഹചര്യത്തിൽ കാണപ്പെട്ട മൂന്ന് സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നൽകി. തോണിപ്പാറ പി.എച്ച്.സി. ഹെൽത്ത് ഇൻസ്പെക്ടർ എ.അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജെ.എച്ച്.ഐ. മാരായ ജി.രാജീവൻ, എൽ.രാധാകൃഷ്ണൻ, ആർ.ശാന്തകുമാർ എന്നിവർ പങ്കെടുത്തു.