ദിവസം 20 പ്രാവശ്യം വരെ വൈദ്യുതി മുടങ്ങുന്നെന്ന് പരാതി

 പാലച്ചിറ :പാലച്ചിറ-ശിവഗിരി എസ്.എൻ. കോളേജ് റോഡ് ഭാഗങ്ങളിൽ വൈദ്യുതി മുടക്കം പതിവാകുന്നതായി പരാതി. ദിവസവും 20 പ്രാവശ്യം വരെ വൈദ്യുതി മുടങ്ങുന്നതായാണ് പരാതി. ഇടവിട്ടുള്ള വൈദ്യുതി മുടക്കം കാരണം വിലയേറിയ വീട്ടുപകരണങ്ങളും കംപ്യൂട്ടറുകൾ, പ്രിന്ററുകൾ, മെഷീനുകൾ എന്നിവയും കേടാകുന്നു.പരാതി നൽകുന്നുണ്ടെങ്കിലും വൈദ്യുതി ബോർഡ് നടപടിയെടുത്തിട്ടില്ലെന്നും ആരോപണമുണ്ട്. പ്രശ്നപ രിഹാരം ആവശ്യപ്പെട്ട് പാലച്ചിറ കോളേജ് റോഡ് നിവാസികളും വ്യവസായികളും കെ.എസ്.ഇ.ബി. ചെയർമാന് പരാതി നൽകി.