സ്വർണ്ണ കടത്ത് കേസിലെ പ്രതിയിൽ നിന്നും 20 കുപ്പി FMFL പിടിച്ചെടുത്തു

നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ ഇപ്പോൾ ജയിലിൽ കഴിയുന്നതും അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മാനേജറും ആയിരുന്ന വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടിൽ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന 20 കുപ്പി (19.400 ലിറ്റർ) വിദേശ നിർമിത വിദേശ മദ്യം (FMFL) കണ്ടെടുത്ത് ടിയാനെതിരെ അബ്‌കാരി നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ആളാണ് പ്രതി.

തിരുവനന്തപുരം സ്‌പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ സി.പി.പ്രവീണ്, പി.ഒ സജിത്, മോൻസി, സിഇഒ ജിതീഷ്‌, ബിനു, ഡബ്ല്യൂസിഇഒ അഞ്ജന എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.