എച്ഛ് 1എൻ1 ബാധിച്ചു ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി മരിച്ചു.

നെടുമങ്ങാട് : എച്ഛ് 1എൻ1 ബാധിച്ചു ചികിൽസയിലായിരുന്ന ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി മരിച്ചു. പറണ്ടോട് തെക്കുംകര തെങ്ങു വിളാകത്തു വീട്ടിൽ രമേശ് -റിജി ദമ്പതികളുടെ മകൻ അമൃത കൈരളി വിദ്യാ ഭവൻ സ്കൂളിലെ വിദ്യാർത്ഥിയുമായ മഹാദേവൻ (6 ) ആണ് മരിച്ചത് .കഴിഞ്ഞ ബുധനാഴ്ച മഹാദേവൻ അടങ്ങുന്ന കുടുംബം തമിഴ്‌നാട്ടിൽ ബന്ധുവീട്ടിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു .രണ്ടു ദിവസം അവിടെ താമസിച്ച ശേഷം കഴിഞ്ഞ വെള്ളിയാഴ്ച്ചയോടെയാണ് കുടുംബം തിരിച്ചെത്തിയത് .അന്ന് രാത്രിയിൽ മഹാദേവനും അച്ഛൻ രമേശനും പനി ബാധിച്ചു .രാത്രിയോടെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .രണ്ടു ദിവസം അവിടെ ചികിത്സയിൽ ഇവർ കഴിഞ്ഞു.എന്നാൽ പനി കടുത്തതോടെ ശനിയാഴ്ച രാത്രിയോടെ മഹാദേവനെ തിരുവനന്തപുരം എസ് എ ടി യിലേക്ക് മാറ്റി. അവിടെ ചികിത്സ തുടരുന്നതിനിടയിൽ

ഇന്നലെ രാവിലെയോടെ മഹാദേവൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.

രാജീവ്‌ ഗാന്ധി ബയോ ടെക്‌നോളജി ലാബിൽ കുട്ടിയുടെ രക്ത സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് എച്ഛ് 1 എൻ 1 സ്ഥിരീകരിച്ചത് എന്ന് ഡി എം ഒ പ്രീത പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും രക്ത സാമ്പിളുകൾ ആലപ്പുഴ വൈറോളജി ലാബിൽ അയച്ചു. എച്ഛ് 1 എൻ 1 സ്ഥിരീകരിച്ചതോടെ സ്കൂളിൽ വിദ്യാർത്ഥികളെ പരിശോധനക്ക് വിധേയമാക്കി. സ്കൂളിന്റെ പരിസര പ്രദേശങ്ങളിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പുകൾ നടന്നു. ഇതേ വിദ്യാലയത്തിലെ എൽ കെ ജി വിദ്യാർഥി മിഥുൻദേവാണ് ഏക സഹോദരൻ .