ഇസ്രായേലിൽ കൊല്ലപ്പെട്ട അഞ്ചുതെങ്ങ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്കരിച്ചു.

അഞ്ചുതെങ്ങ് : താമസസ്ഥലത്തെ തർക്കത്തിൽ സഹമുറിയന്റെ കുത്തേറ്റു മരിച്ച അഞ്ചുതെങ്ങ് സ്വദേശി ജറോം ആർതർ മൃതദേഹം സ്വദേശത്ത് സംസ്കരിച്ചു.മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ഇന്നലെ രാത്രിയോടെ തിരുവനന്തപുരം എയർപോർട്ടിൽ എത്തിക്കുകയായിരുന്നു.

തുടർന്ന് ശവസംസ്കാര ശിശ്രൂഷകൾ അഞ്ചുതെങ്ങ് കർമ്മല മാതാവ് ദേവാലയത്തിൽവച്ച് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു.
ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേർ പങ്കെടുത്തു.

കഴിഞ്ഞ ജൂൺ 8 നാണ്
ഇസ്രായേലിലെ താമസസ്ഥലത്ത് ഉണ്ടായ വാക്കുതർക്കങ്ങളുടെ പേരിലുണ്ടായാ സംഘർഷത്തിൽ അഞ്ചുതെങ്ങ് സ്വദേശിയായ ജെറോം കൊല്ലപ്പെടുന്നത്.