ജനമൈത്രി മീറ്റിംഗും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിച്ചു

വിതുര : മിത്ര നഗർ റസിഡൻസ് അസോസിയേഷൻറെ നേതൃത്വത്തിൽ ജനമൈത്രി പോലീസും, കൃഷി, കെ.എസ്.ഇ.ബി, കെ.എസ്ആർ.ടി.സി എന്നീ വകുപ്പുകൾ സംയുക്തയായി ജനമൈത്രി മീറ്റിംഗും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിച്ചു. യോഗത്തിൽ സർക്കാർ വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണവും എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ അസോസിയേഷൻറെ കുടുംബങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച കുട്ടികളെ ആദരിക്കലും നടന്നു.
സിഡൻസ് അസോസിയേഷൻ പ്രസിഡൻറ് ലാൽ റോയ് അധ്യക്ഷത വഹിച്ച യോഗം വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്‌തു. വിതുര സി.ഐ എസ് ശ്രീജിത്ത്, എസ്.ഐ എ.നിജാം മുഖ്യപ്രഭാഷണം നടത്തി, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാഹുൽ നാഥ് അലിഖാൻ, വാർഡ് മെമ്പർ ജി.ഡി.ഷിബു രാജ്, ഫ്രാറ്റ് വിതുര മേഖല പ്രസിഡൻറ് ജി ബാലചന്ദ്രൻ നായർ, ഫ്രാറ്റ് സെക്രട്ടറി തെന്നൂർ ഷിഹാബ് എന്നിവർ സംസാരിച്ചു. സീനു കൃതജ്ഞത പറഞ്ഞു.