കടയ്ക്കാവൂരിൽ ‘അച്ചി ഹിന്ദി’ പദ്ധതിയുടെ രണ്ടാം ഘട്ട പരീക്ഷ

കടയ്ക്കാവൂർ : കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി സംഘടിപ്പിച്ച ‘അച്ചി ഹിന്ദി’ പദ്ധതിയുടെ രണ്ടാംഘട്ട പരീക്ഷ നടന്നു. കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.തൃദീപ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രേരക് ഗീത സ്വാഗതം പറഞ്ഞു. എസ്.എൻ.പി.ജി.എച്ച്.എസ്സിൽ വെച്ചാണ് പരീക്ഷ നടന്നത്. ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ സുകുട്ടൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ഒപ്പം ചോദ്യപേപ്പർ കൈമാറ്റവും നടന്നു. അധ്യാപകരായ സിമി, ശ്രീലേഖ എന്നിവർ പങ്കെടുത്തു. മുൻപ് 35 ഓളം വിദ്യാർഥികൾ പരീക്ഷയെഴുതി.