കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം

കടയ്ക്കാവൂർ : കടയ്ക്കാവൂർ ഗ്രാമപഞ്ചാത്തിന് അന്താരാഷ്ട്ര അംഗീകാരമായ ഐഎസ്ഒ സെർറ്റിഫിക്കേഷൻ ലഭിച്ചു. പൊതുജനങ്ങൾക്ക് പൗരവകാശ രേഖയിൽ പറയുന്ന സേവനങ്ങൾ സമയബന്ധിതമായി ലഭിക്കുന്നതിന് വേണ്ടി സർക്കാർ നിർദ്ദേശമനുസരിച്ച് ഗ്രാമപഞ്ചായത്തിനെ സജ്ജമാക്കിയിട്ടുള്ളതും വിവിധ പരിശോധനങ്ങൾക്ക് ശേഷവുമാണ് ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭിച്ചത്. ഐഎസ്ഒ പ്രഖ്യാപനവും സമ്മേളനവും ഉടൻ ഉണ്ടാകുമെന്ന് അറിയിച്ചു.