Search
Close this search box.

കല്ലറ പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തകുമാറിനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാസായി

eiQ9E3F49049

കല്ലറ : കല്ലറ ഗ്രാമപഞ്ചായത്തില്‍ സിപിഎം പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തകുമാറിനെതിരെ പ്രതിപക്ഷത്തെ കോൺഗ്രസ്‌ അംഗങ്ങള്‍ കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസായി. സി.പിഎം പ്രസിഡന്‍റ് പുറത്തായി. ആകെ 17 അംഗ ഭരണസമിതിയിലെ 9 കോൺഗ്രസ്‌ അംഗങ്ങൾ ബിഡിഓ വിളിച്ച അവശ്വാസ പ്രമേയ ചര്‍ച്ചാ യോഗത്തില്‍ പങ്കെടുത്തു. സിപിഎമ്മിലെ പ്രസിഡന്‍റടക്കം എട്ടംഗങ്ങള്‍ പങ്കെടുത്തിരുന്നില്ല. തുടർന്നു ബിഡിഒ അവിശ്വാസ പ്രമേയം പാസായതായി പ്രഖ്യാപിച്ചു. വാമനപുരം ബിഡിഒ യായിരുന്നു യോഗം വിളിച്ചിരുന്നത്.

വെെസ് പ്രസിഡന്‍റ് സിപിഐലെ ബീനക്കെതിരെ കോൺഗ്രസ്‌ അംഗങ്ങള്‍ കൊണ്ട് വന്ന അവിശ്വാസ പ്രമേയവും പാസ്സായി. 9 കോണ്‍ അംഗങ്ങളും ഹാജരായപ്പോള്‍ എട്ട് ഇടതുമുന്നണി അംഗങ്ങളും വിട്ട് നില്‍ക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!