കണിയാപുരത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കണിയാപുരം : കണിയാപുരത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കണിയാപുരം പള്ളി നട ജാവാ കോട്ടേജിന് സമീപം പടിഞ്ഞാറെ വിട്ടിൽ മുഹമ്മദ് റഷാദിന്റെ മകൻ മുജീബ് [52]ആണ് മരിച്ചത്. കണിയാപുരം മസ്താൻ മുക്കിന് സമീപമാണ് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചത്. മുജീബിന്റെ കൂടെ യാത്ര ചെയ്തിരുന്ന ഭാര്യ മുനീറയെ പരിക്കുകളോടെ മെഡിക്കൾ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുജീബ് തിരുവനന്തപുരം അഭയകേന്ദ്രത്തിലെ ജീവനക്കാരനാണ്.

മുഹമ്മദ് ഫായിസ്, ഫാത്തിമ, ഫാഹിമ എന്നിവർ മക്കളാണ്.