Search
Close this search box.

കാരേറ്റ് – പാലോട് റോഡ് നിർമ്മാണത്തിൽ ക്രമക്കേടെന്ന് ആരോപണം

eiKVN0O51928

കാരേറ്റ് – പാലോട് റോഡിന്റെ നിർമ്മാണത്തിൽ  ക്രമക്കേടെന്ന് ആരോപണം. എസ്റ്രിമേറ്റിൽ ഉള്ളതുപോലെയല്ല ഇവിടെ ജോലികൾ നടക്കുന്നതെന്നും പി.ഡബ്ളിയു.ഡി ഏറ്റെടുത്ത് നൽകിയ സ്ഥലങ്ങൾ പോലും കാരാറുകാർ ഒഴിവാക്കുന്നുവെന്നും നാട്ടുകാർ പരാതിപ്പെടുന്നു. പണവും സ്വാധീനവും ഇല്ലാത്തവരുടെ കടകളും മതിലുകളുമാണ് ഇടിക്കുന്നതെന്നും റോഡിനോട് ചേർന്ന് നിർമ്മിക്കേണ്ട ഓടകൾ വഴിതിരിച്ചു സ്വകാര്യ വ്യക്തികളുടെ പുരയിടത്തിന് കുറുകേയുള്ള നടപ്പാത കൈയേറി നിർമ്മിക്കുകയാണെന്നും പരാതിയുയരുന്നു.ഭരതന്ന‌ൂർ ജംഗഷൻ, ചെറ്റക്കട മുക്ക്, മാർക്കറ്റ് ജംഗഷൻ എന്നിവിടങ്ങളിൽ പി.ഡബ്ളിയു.ഡി അളന്ന് നൽകിയ സ്ഥലങ്ങളിലല്ല ഓടകൾ നിർമ്മിച്ചിട്ടുള്ളത്. ഭരതന്നൂർ മാടൻനട ജംഗ്ഷനിലും ഭരതന്നൂർ ഹൈസ്ക്കൂൾ ജംഗ്ഷനിലും ഓടയുടെ ഗതി മാറ്റാൻ ശ്രമം നടന്നിരുന്നു. ഇതിനെ നാട്ടുകാർ സംഘടിച്ച് എതിർത്തിരുന്നു.

മുപ്പത്തിരണ്ട് കോടി മുടക്കി അത്യാധുനിക രീതിയിൽ നിർമ്മിക്കുന്ന കാരേറ്റ് – പാലോട് റോഡിന്റെ രണ്ടാം ഘട്ട ജോലികളാണ് ഇങ്ങനെ നടക്കുന്നത്. കാരേറ്റ് മുതൽ കല്ലറ വരെയും, ഭരതന്നൂർ ആല വളവ് മുതൽ പാലോട് വരെയുമാണ് രണ്ടാം ഘട്ടത്തിലുള്ളത്. കല്ലറ മരുതമൺ മുതൽ ഭരതന്നൂർ ആല വളവ് ജംഗഷൻ വരെയായിരുന്നു ഒന്നാം ഘട്ടം. ഏഴ് കോടിയായിരുന്നു ഇതിന്റെ അടങ്കൽ തുക. ഒന്നാം ഘട്ടത്തിലെ പോലെ 16 മീറ്റർ വീതിയിലാകും റോഡിന്റെ രണ്ടാം ഘട്ട നിർമ്മാണവും എന്നാണ് ആദ്യം അധികൃതർ പറഞ്ഞിരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!