കേരള പോലീസിന്റെ അഭിമാനമായി പാലോട് എസ്‌.ഐ സതിഷ്

തിരുവനന്തപുരം : അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും ചാടിയ പ്രതികളെ അതി വിദഗ്തമായി പിടികൂടിയ പാലോട് എസ്‌.ഐ സതീഷ് കുമാർ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ ബഹ്റയിൽ നിന്നും പ്രശംസാപത്രത്തിനും പാരിതോഷികത്തിനും അർഹനായി.

നെയ്യാർ ഡാം എസ്‌.ഐ ആയി സേവനമനുഷ്ടിക്കുമ്പോൾ കേരളത്തിൽ നിന്നും അന്യ സംസ്ഥാനമായ ഗുജറാത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ അവിടെപ്പോയി സാഹസികമായി പിടികൂടി കേരളത്തിൽ എത്തിയ്ക്കുന്നതിന് നിർണായക പങ്കു വഹിച്ചിട്ടുണ്ട്. നെയ്യാർഡാം സ്റ്റേഷനിൽ തെളിയാതെയും അല്ലാതെയും ഉള്ള കേസുകൾ തെളിയിക്കാനും നിരവധി ക്രിമിനൽ കേസുകളിലും അസാമാന്യ കഴിവു തെളിയിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് കാട്ടാക്കടയിലെ കണ്ടല സ്വാദേശിയായ സതീഷ്.

ജയിൽ ചാടിയ മോഷണക്കേസ് പ്രതികളായ കല്ലറ സ്വദേശി ശിൽപ്പയേയും വർക്കല സ്വദേശി സന്ധ്യയേയും പാലോടിനടുത്ത് അടപ്പുപാറ വനപ്രദേശത്തുനിന്ന് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ബി. അശോക് കുമാറിന്റെ നേതൃത്വത്തിൽ എസ്‌.ഐ സതീഷ് കുമാർ ഉൾപ്പെടെയുള്ള സംഘം പിടികൂടിയത്. തടവ് ചാടിയവരെ പിടികൂടുന്നതിന് കാണിച്ച അർപ്പണബോധം പരിഗണിച്ചാണ് ഈ അംഗീകാരം. പ്രശംസാപത്രവും എസ്ഐ റാങ്കിലും അതിനു താഴെയുമുള്ള ഉദ്യോഗസ്ഥർക്ക് ക്യാഷ് അവാർഡുമാണ്.

റൂറൽ ജില്ലാ പൊലീസ് മേധാവി ബി. അശോക് കുമാർ, പാലോട് സ്റ്റേഷൻ ഹൗസ് ഓഫീസർ സി.കെ മനോജ്, പാങ്ങോട് എസ്.ഐ ജെ. അജയൻ, ഗ്രേഡ് എസ്.ഐ എം. ഹുസൈൻ, പാങ്ങോട് ഗ്രേഡ് എ.എസ്.ഐ കെ. പ്രദീപ്, വലിയമല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ദിലീപ് കുമാർ, പാങ്ങോട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആർ.എസ് നിസ്സാറുദീൻ എന്നിവർക്കും പാരിതോഷികം അർഹരായി.