കിളിമാനൂരിൽ നാളെ ഞാറ്റുവേല ചന്ത സംഘടിപ്പിക്കും

കിളിമാനൂർ: കേരളത്തിൽ വീണ്ടും ഒരു ഞാറ്റുവേലക്കാലമായി. കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെയും കിളിമാനൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവൻ, കസ്തൂർബ സർവീസ് സഹകരണബാങ്ക്, പാടശേഖര സമിതികൾ, ഹരിതശ്രീ പച്ചക്കറി ക്ലസ്റ്റർ കുടുംബശ്രീ (സി.ഡി.എസ്‌) കാർഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പോങ്ങനാട് ഗവ എച്ച്.എസ്‌ ഗ്രൗണ്ടിൽ വെച്ച് ഞാറ്റുവേലചന്ത സംഘടിപ്പിക്കുന്നു. 2019 ജൂലൈ 6ന് രാവിലെ 9 മണിക്ക് വർണ്ണാഭമായ ഘോഷയാത്രയോടെ ആരംഭിക്കുന്ന പരിപാടിയുടെ ഉദ്‌ഘാടനം അഡ്വ ബി സത്യൻ എംഎൽഎ നിർവഹിക്കും.

കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ് രാജലക്ഷ്മി അമ്മാൾ അധ്യക്ഷത വഹിക്കും. കിളിമാനൂർ കൃഷി ഓഫീസർ നസീബ ബീവി സ്വാഗതം ആശംസിക്കുന്നു. ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. പി മുരളി നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ ഷൈജു ദേവ് മുഖ്യപ്രഭാഷണം നടത്തും. കാർഷിക ഉൽപന്നങ്ങളുടെ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. ദേവദാസ് നിർവഹിക്കും. എൽ.ബിന്ദു, എസ്.ലിസി, എസ്.എസ് സിനി, ജെ മാലതിയമ്മ, എസ്‌.സനു, എ.ബിന്ദു, എം.വേണുഗോപാൽ, എസ്‌. ഷാജുമോൾ, കെ. രവി, ജെ. സജികുമാർ, ബി. എസ്‌ റജി, ബീന വേണുഗോപാൽ, എൻ. ലുപിത, എസ്‌. അനിത, കെ. എസ്‌ ലില്ലിക്കുട്ടി, എസ്‌. വിദ്യാനന്ദകുമാർ, മാലതി പ്രഭാകരൻ, ശശിധരൻ നായർ, മോഹനചന്ദ്രൻ, വിജയൻ ഉണ്ണിത്താൻ, ഇന്ദിര അമ്മ, എൻ. പ്രകാശ്, അനൂപ്. വി, എസ്‌ ധനപാലൻനായർ, വിജയകുമാരനായർ തുടങ്ങിയവർ സംസാരിക്കും.ജോയി സി കൃതജ്ഞത രേഖപ്പെടുത്തും.