കിളിമാനൂരിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കിളിമാനൂർ : കിളിമാനൂർ ചൂട്ടയിൽ നീരാഴിക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കേബിൾ ജോലിക്കായി കിളിമാനൂരിൽ വന്ന കൊല്ലം മൂന്നാം കുറ്റി സ്വദേശി പ്രമോദ് (30) ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. കിളിമാനൂർ ചൂട്ടയിൽ നീരാഴിക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ പ്രമോദിനെ കാണാതാവുകയായിരുന്നു. തുടർന്ന് ആറ്റിങ്ങൽ, വെഞ്ഞാറമൂട് എന്നീ ഫയർഫോഴ്സ് ജീവനക്കാർ ശക്തമായ തിരച്ചിൽ നടത്തി. ഒടുവിൽ കുളത്തിൽ നിന്ന് പ്രമോദിന്റെ മൃതദേഹം പുറത്തെടുത്തു, പോലീസ് മേൽനടപടി സ്വീകരിച്ചു.